കേരള യൂണിവേഴ്സിറ്റി ബി.എസ്‌.സി(ഹോം സയൻസ്) പരീക്ഷയിൽ ചാത്തൻപാറ സ്വദേശിനിക്ക് ഒന്നാം റാങ്ക്

ആറ്റിങ്ങൽ : ചാത്തൻപാറ സ്വദേശിനിക്ക് കേരള യൂണിവേഴ്സിറ്റി ബി.എസ്.സി (ഹോം സയൻസ്) പരീക്ഷയിൽ ഒന്നാംറാങ്ക്. തിരുവനന്തപുരം, വഴുതക്കാട് വിമൻസ് കോളേജിലെ വിദ്യാർഥിനി അർഷിദ എൻഎസ് ആണ് റാങ്ക് നേടി നാടിന്റെ അഭിമാനമായത്. ചാത്തൻപാറ മേവർക്കൽ അർഷി കോട്ടേജിൽ അബ്ദുൽ റഹീം നൗഷാദിന്റെയും ഷമീന നൗഷാദിന്റെയും മകളാണ് അർഷിദ എൻ.എസ്.

ആറ്റിങ്ങൽ മദർ ഇന്ത്യ ഇൻറർനാഷണൽ റസിഡൻഷ്യൽ പബ്ലിക് സ്കൂൾ, ദുബായ് ന്യൂ ഇന്ത്യ മോഡൽ സ്കൂൾ എന്നീ സ്കൂളുകളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.