ഒറ്റൂരിൽ ഇന്ന് രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒറ്റൂർ : ഒറ്റൂർ പഞ്ചായത്തിലെ (വാർഡ് 7) ഞായലിൽ 39 വയസുള്ള പുരുഷനും, 31 വയസുള്ള സ്ത്രീക്കും കോവിഡ് – 19 പോസിറ്റീവ് സ്ഥിരീകരിച്ചു.ഇവർ കഴിഞ്ഞ മാസം 10 ന് ദമാമിൽ നിന്നും വന്ന് ക്വാറൻ്റയിൻ പൂർത്തിയാക്കിയിരുന്നു. ഈ മാസം 7ന് ഇദ്ദേഹത്തിൻ്റെ അച്ഛനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും കൂടെ നിന്ന് പരിചരിക്കുകയും ചെയ്തിരുന്നു. ഈ മാസം 19 ന് പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് കഴിച്ചു. എന്നാൽ ഭേദമാകാത്തതിനെ തുടർന്ന് 24 ന് സ്രവ പരിശോധന നടത്തുകയും ഫലം വന്നപ്പോൾ പോസിറ്റീവ് സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് ബന്ധുക്കളെയെല്ലാം ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആരും അശങ്കപ്പെടേണ്ടതില്ലെന്നും ആരുമായും സമ്പർക്കം ഉണ്ടായിട്ടില്ലെന്നുമാണ് റിപ്പോർട്ട്‌. രോഗം സ്ഥിരീകരിച്ചവരെ SRM FLTC യിലേക്ക് മാറ്റിയിട്ടുണ്ട്. രോഗവ്യാപനം തടയാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അഡ്വ.ബി.സത്യൻ എം എൽ എ

അറിയിച്ചു.