യൂത്ത് കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം കമ്മിറ്റി പന്തംകൊളുത്തി പ്രതിഷേധം നടത്തി

യൂത്ത് കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു ഉള്ളിലെ പ്രോട്ടോകോൾ ഓഫീസിലെ ഫയലുകൾ കത്തിയതിൽ പിന്നിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയുള്ള പിണറായി വിജയൻ സർക്കാരിന്റെ ശ്രമമാണ് എന്ന് ആരോപിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ് പന്തംകൊളുത്തി പ്രതിഷേധിച്ചത്.

യൂത്ത് കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം പ്രസിഡണ്ട് സിബി ശൈലേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം ഐഎൻടിയുസി ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാംനാഥ് ഉദ്ഘാടനം ചെയ്തു. കെഎസ്‌യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, അഹദ്, സുജിത് തുടങ്ങിയവർ പ്രസംഗിച്ചു.