ഭർത്താവ് ഭാര്യയെ മർദിച്ചു : അന്വേഷിക്കാൻ വന്ന പോലിസ് കണ്ടത് വീട്ടിനുള്ളിൽ വ്യാജ ചാരായം നിർമ്മാണം

തൊളിക്കോട് :ഭർത്താവ് ഭാര്യയെ മർദ്ധിക്കുന്നതായി വിവരം ലഭിച്ചതനുസരിച്ച് വീട്ടിൽ എത്തിയ വിതുര പോലിസ് കണ്ടത് വീട്ടിൽ ചാരായം വാറ്റിക്കൊണ്ട് ഇരിക്കുന്നതാണ്. തുടർന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ കാമുകിയുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. തൊളിക്കോട് വില്ലേജിൽ മുക്കുവൻതോട് പണ്ടാരവിളാകം വീട്ടിൽ അജീഷ് (35)ആണ് പിടിയിലായത്. വിതുര ഇസ്പെക്റ്റർ എസ്. ശ്രീജിത്ത്‌, എസ്.ഐ എസ്.എൽ സുധീഷ്, സി.പി. ഒമാരായ നിതിൻ, ബൈജു, പ്രദീപ് എന്നിവർ ഉൾപ്പെടെ പോലിസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 8മണിയോടെ അജീഷ് ഭാര്യയെ മർദ്ധിക്കുന്നതായി സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് പോലിസ് സ്ഥലത്തെത്തിയത്. വീട്ടിൽ ചാരായം വറ്റിക്കൊണ്ടിരുന്ന പ്രതി പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് ഭാര്യയോട് ചോദിച്ചപ്പോൾ പ്രതിക്ക് നിരവധി സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്നും ലോകഡൗൺമായി ബന്ധപ്പെട്ട് മദ്യശാലകൾ അടച്ചിരുന്ന് സമയം പ്രതി വൻതോതിൽ നഗരം കേന്ദ്രീകരിച്ച് ചാരായ വിൽപ്പന നടത്തിയിരുന്നതായും അറിയാൻ കഴിഞ്ഞു. പ്രതിക്ക് കരകുളം കൃഷി ഭവന് സമീപം താമസിക്കുന്ന ഒരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും അവിടെ കാണുമെന്നും ഭാര്യ വിവരം നൽകിയതിനെത്തുടർന്ന് പുലർച്ചെയോടെയാണ് അവിടെ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു