പുല്ലമ്പാറ മീന്‍മൂട് പാലം പുനര്‍നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

പുല്ലമ്പാറ പഞ്ചായത്തിലെ മീന്‍മൂട് പാലം പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. 5.8 കോടി ചെലവഴിച്ചാണ് പാലം പുനര്‍നിര്‍മിക്കുന്നത്. ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അടൂര്‍ പ്രകാശ് എംപി മുഖ്യ അതിഥിയായിരുന്നു. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ശ്രീകണ്ഠന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജി. പുരുഷോത്തമന്‍ നായര്‍, റീജ സജീര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.