ശിങ്കാരതോപ്പ്–മുതലപ്പൊഴി ഹാര്‍ബര്‍ റോഡിന് 1.23 കോടി

അഞ്ചുതെങ്ങ് പൂത്തുറ ശിങ്കാരതോപ്പ് മുതൽ മുതലപ്പൊഴി ഹാർബർ വരെയുള്ള റോഡ് വികസനത്തിന് സംസ്ഥാന സർക്കാർ 1.23 കോടി രൂപ അനുവദിച്ചു. ഒന്നര കിലോമീറ്റർ  ബി എം ആന്‍ഡ് ബി സി നിലവാരത്തിലായിരിക്കും റോഡ് നിർമിക്കുക. അഞ്ചുതെങ്ങ് മുതൽ ശിങ്കാരതോപ്പ് വരെ നിർമാണം പൂർത്തിയായി. എന്നാല്‍ റോഡിന്റെ വീതി കുറവ് പലപ്പോഴും ഗതാഗത കുരുക്കും കാൽ നടയാത്രക്കാർക്ക് അപകടവുമുണ്ടാക്കുന്നു. വലിയ വാഹനങ്ങൾ പോകാനും ബുദ്ധിമുട്ടാണ്. മുതലപൊഴി ഹാർബറിൽനിന്ന് മത്സ്യങ്ങളുമായി പോകുന്ന ലോറികൾ ഇതുവഴിയാണ് കൊല്ലം ഭാഗത്തേക്ക്‌ പോകുന്നത് റോഡ് പുനർ നിർമിക്കുന്നതോടെ യാത്രാ ക്ലേശം ഒഴിവാകും. പൊതുമരാമാത്ത് ജോലികൾ ഉടൻ ആരംഭിക്കാന്‍ നിർദേശം നൽകിയതായി ഡെപ്യുട്ടി സ്പീക്കർ വി ശശി അറിയിച്ചു..