വീടുകളിൽ ദേശീയപതാകയുയർത്തിയും ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിയും സ്വാതന്ത്ര്യദിനാഘോഷം.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലിസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വ്യത്യസ്തമായ സ്വാതന്ത്ര്യദിനാഘോഷം. കോവിഡിൻ്റെ പശ്ചാത്തലത്തിൽ സ്കൂൾ മുറ്റത്ത് ഒത്തുകൂടി പതാകയുയർത്തലും പരേഡുമൊക്കെ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അവരവരുടെ വീടുകളിൽ ദേശീയ പതാകയുയർത്തിയാണ് കേഡറ്റുകൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. യൂണിഫോം ധരിച്ച് പതാകവന്ദനം നടത്തിയതു കൂടാതെ കുടുംബാംഗങ്ങൾക്കൊപ്പം ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കുകയും ചെയ്തു. കേഡറ്റുകൾക്കായി തിരുവനന്തപുരം റൂറൽ ജില്ല അഡിഷണൽ എസ്.പി. ശ്രീ. ഇ.എസ്. ബിജുമോൻ ഫേസ്ബുക്ക് ലൈവിലൂടെ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കോവിഡാനന്തര ഭാരതം – നിങ്ങളുടെ കാഴ്ചപ്പാടിൽ’ എന്ന വെബിനാറിലും കേഡറ്റുകൾ പങ്കെടുത്തു. രാവിലെ സ്കൂൾ മുറ്റത്ത് ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി പതാകയുയർത്തി. സ്കൂൾ പി.റ്റി.എ.പ്രസിഡൻ്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, വൈസ് പ്രസിഡൻ്റ് കെ.ശ്രീകുമാർ, സീനിയർ അസിസ്റ്റൻറ് ജി.എൽ.നിമി, സ്റ്റാഫ് സെക്രട്ടറി ഉണ്ണിത്താൻ രജനി, പി.റ്റി.എ.അംഗങ്ങൾ, അധ്യാപകർ എന്നിവർ സംബന്ധിച്ചു.