ഉഴമലയ്ക്കലിൽ എക്സൈസ് ഓഫീസിന്റെ ശിലാസ്ഥാപനം നടന്നു.

ഉഴമലയ്ക്കൽ :ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ ഏലിയാവൂരിൽ നിർമിക്കുന്ന എക്സൈസ് ഓഫീസിന്റെ ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ:എ. റഹിം നിർവഹിച്ചു. ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ എലിയാവുരില്‍ പഞ്ചായത്ത് വിട്ട് നല്‍കിയ 13.5 സെന്റ് വസ്തുവില്‍ ആണ് നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു. 70 ലക്ഷം രൂപ യാണ് കെട്ടിട നിര്‍മാണത്തിന് എക്സൈസ് വകുപ്പ് അനുവദിച്ചത്. ഉഴമലയ്ക്കലിലേക്ക് ഒരു പുതിയ സർക്കാർ ഓഫീസ് വരുന്നത് ആദ്യമായിട്ടാണ്. പുതിയ എക്സൈസ് ഓഫീസ് വരുന്നതോടെ നാട്ടിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാവും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബി.സുജാത, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ എസ്.സുനിൽകുമാർ, കെ.ജയകുമാർ, ആർ. സുജാത, മനിലാ ശിവൻ, ഒ.എസ് ലത, ഒസ്സൻകുഞ്ഞ്, രാജീവ് സത്യൻ, ബീന, ഉഷൈല, ആന്റണി, ഷൈജ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.