വാമനപുരം ഡിബിഎച്ച്എസ്സിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു

വാമനപുരം : വാമനപുരം ഡിബിഎച്ച്എസ്സിൽ സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്കൂളിൽ നടന്നു. എച്ച്.എം കെ.ആർ.വിനോദ് കുമാർ ദേശീയ പതാക ഉയർത്തി. പുളിമാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ബി.വിഷ്ണു, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ബിനു എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡൻ്റ് പ്രസന്നകുമാർ, വൈസ് പ്രസിഡൻ്റ് ഷിബു, മുൻ പ്രസിഡൻ്റ് ജയേന്ദ്രകുമാർ, സ്റ്റാഫ് സെക്രട്ടറി ശാലിനി ദിനേശ് , സ്റ്റാഫ് അംഗങ്ങളായ വിജയലക്ഷ്മി, സജി കിളിമാനൂർ, അനുകുമാർ എന്നിവർ പങ്കെടുത്തു