വെട്ടൂരിൽ “വീ വോക്ക് മെമ്പർ കുടുംബ സഹായം. “

വെട്ടൂർ : പിന്നിട്ട വഴികളിൽ അര കോടിയോളം രൂപ വിവോക് മെമ്പർവെൽഫെയർ ആയും പല ഘട്ടങ്ങളായി ചാരിറ്റി ആയും ചെയ്ത്‌ യാതൊരു വിധ വിവാദങ്ങളിലും ഉൾപ്പെടാതെ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന വിവോക് എന്ന വെട്ടൂർ വെൽഫെയർ ഓവർസീസ് കോൺഗ്രസ് ചാരിറ്റി സംഘടന വേർപിരിഞ്ഞു പോയ വിവോക്കിന്റെ മുൻകാല മെമ്പറും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സൈബറിടങ്ങളിലെ നിറസാന്നിധ്യവുമായ അഷീർഖാന്റെ ഭവനനിർമാണത്തിന് സഹായിക്കുവാൻ മെമ്പേഴ്സിനുള്ളിൽ നിന്നും പിരിച്ചെടുത്ത 281000

(രണ്ടു ലക്ഷത്തി എൺപത്തിഒന്നായിരം രൂപ ) അഷീർഖാന്റെ കുടുംബത്തിനു ബഹുമാനപെട്ട ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് വിവോക് അംഗങ്ങളായ പുലരി മുജീബ് ,അഷ്‌റഫ് മർഹബ, ഷാനവാസ് അപ്പൂസ്‌., ജാഫർ ഖാൻ എന്നിവരുടെ സാനിധ്യത്തിൽ കൈമാറി.

വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് അസീം ഹുസൈൻ സന്നിഹതനായിരുന്നു. ഇതോടൊപ്പം കഴിഞ്ഞ 2019-20 എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് കരസ്ഥമാക്കി ഉന്നതവിജയം കൈവരിച്ച വിവോക് അംഗം അംലാദ്‌ സത്താറിന്റെ മകൾ ആയിഷ അംലാദിന് മൊമെന്റയും , വീ വോക്ക് പ്രസിഡന്റ് അഫ്സൽ ഇല്യാസ് വക ക്യാഷ് അവാർഡും കൈമാറി