ആറ്റിങ്ങലിൽ വാറ്റ് ചാരായം പിടികൂടി, 2 പേർ അറസ്റ്റിൽ

ആറ്റിങ്ങൽ : ഓണത്തിന് വ്യാപകമായി വാറ്റ് ചാരായം കച്ചവടം നടത്തിയിരുന്ന രണ്ടു പേരെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ഊരുപൊയ്ക മാർക്കറ്റിന് സമീപം കല്ലുവിള വീട്ടിൽ സുദർശന്റെ വീട്ടിൽ നിന്നാണ് വാറ്റ് ചാരായവും അതിനു വേണ്ട ഉപകരണങ്ങളും പിടികൂടിയത്. സുദർശനും അയാളുടെ കൂട്ടാളി ഊരുപൊയ്ക, ലിജു ഭവനിൽ സജീവ് ലാലുമാണ് അറസ്റ്റിലായത്.

ഒന്നര ലിറ്റർ വാറ്റ് ചാരായവും അനുബന്ധ ഉപകരണങ്ങളുമാണ് പിടികൂടിയത്. ഓണത്തിന് സുദർശന്റെ വീട്ടിൽ കൂടുതൽ ആളുകൾ വന്നുപോകുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം ജില്ലാ പോലീസ് മേധാവി അശോകനെ അറിയിക്കുകയും തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി എസ്. വൈ സുരേഷിന്റെ നേതൃത്വത്തിൽ എസ്. ഐ സനൂജ്, പ്രൊബേഷൻ എസ്‌ഐ ആശ, എസ്‌.ഐ ജോയ് , എ.എസ്‌ഐ പ്രദീപ്‌, സിപിഒ റിഷാദ്, ബിനു, ലിബിൻ, നിതിൻ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.