വർക്കല അയിരൂരിൽ സ്ത്രീയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം, യുവാവ് പിടിയിൽ

വര്‍ക്കല : കുളിമുറിയിൽ നിന്ന് സ്ത്രീയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതിന് മുൻകാല ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ. ഇലകമണ്‍ പഞ്ചായത്തിലെ അയിരൂരിലാണ് സംഭവം. സഹകരണ ബാങ്കിലെ നൈറ്റ് സെക്യൂരിറ്റി ജീവനക്കാരൻ നിഷാദ് (30)ആണ് പിടിയിലായത്.

സഹകരണ ബാങ്കിന്റെ സമീപത്ത് താമസിക്കുന്ന വീട്ടിലാണ് സംഭവം. സെപ്റ്റംബർ നാലാം തീയതി രാത്രി 11 മണിയോടുകൂടി ബാത്റൂമില്‍ കുളിച്ചുകൊണ്ട് നില്‍ക്കുന്ന സ്ത്രീയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ബാത്ത്റൂമിലെ എയര്‍ ഹോളില്‍ കൂടി മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് സ്ത്രീ കാണുകയും ബഹളം വെച്ച് വീട്ടുകാരും നാട്ടുകാരും ഓടിയെത്തി കയ്യോടെ പിടികൂടുകയും ചെയ്തത്.

തുടർന്ന് വീട്ടുകാർ അയിരൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോൾ ബാത്ത്റൂമിലെ സൈഡില്‍ കൂടി നടന്നുപോയതിന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തുകയും പ്രതി സഹകരണ ബാങ്കിലെ നൈറ്റ് സെക്യൂരിറ്റിക്കാരൻ ആണെന്ന് വ്യക്തമാക്കുകയും ചെയ്തു. വീട്ടുകാരുടെ സമ്മര്‍ദ്ദം മൂലമാണ് പോലീസ് കേസെടുത്തതെന്നാണ് റിപ്പോർട്ട്‌. ഇയാൾ ഒരു വർഷമായി ഡിവൈഎഫ്ഐയിൽ നിന്ന് വിട്ട് നിൽക്കുകയാണെന്നാണ് വിവരം.