ശ്രദ്ധിക്കുക: കാട്ടുമുറാക്കൽ കൊച്ചുപ്പാലം വഴി ഗതാഗതം പൂർണമായും ഒഴിവാക്കുക

കാട്ടുമുറാക്കൽ വലിയ പാലത്തിന്റെ നിർമാണ പ്രവർത്തികൾ നടക്കുന്നതിനാൽ പാലം പൊളിച്ചിട്ടിരിക്കുകയാണ്. വാഹനങ്ങൾ കാട്ടുമുറാക്കൽ -പിഞ്ചിച്ചിറ -കുന്നുവാരം ഇരട്ടകലിംഗ് വഴിയോ , NES ബ്ലോക്ക് -ഡീസന്റ്മുക്ക് -ഇരട്ടകലിംഗ് വഴിയോ, NES ബ്ലോക്ക്-ശാന്തിനാഗർ -ചെറുവള്ളിമുക്ക് വഴിയോ, ആയൂർവേദ ആശുപത്രി -മാമം ക്ഷേത്രം -ചെറുവള്ളിമുക്ക് വഴിയോ വരുകയും പോകുകയും ചെയ്യുക. കാട്ടുമുറാക്കൽ കൊച്ചുപ്പാലം അപകടവസ്ഥയിൽ ആയതിനാൽ അത് വഴിയുള്ള ടുവിലർ ഗതാഗതവും പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ബൈക്കുകളിൽ വന്നു കൊച്ചുപലത്തിലൂടെ പോകുന്നത് വലിയ അപകടം വിളിച്ചുവരുത്തുന്നതാണ് .