പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കരിമഠം കോളനി(മണക്കാട് വാര്‍ഡ്), കുര്യാത്തി റെസിഡന്‍സ് അസോസിയേഷന്‍, എം.എസ് നഗര്‍(കുര്യാത്തി വാര്‍ഡ്), കരകുളം ഗ്രാമപഞ്ചായത്തിലെ കല്ലയം, പ്ലാവുവിള, കോട്ടുകല്‍ ഗ്രാമപഞ്ചായത്തിലെ പുന്നകുളം, ഓഫീസ് വാര്‍ഡ്, തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തുപോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.

കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു*

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈകോണം, ഇരിഞ്ഞല്‍, പള്ളിവേട്ട, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കടുക്കാമൂട്, തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ തെലുങ്ക് ചെട്ടി തെരുവ്(കരമന വാര്‍ഡ്) എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.