ഓട്ടോറിക്ഷയിൽ കടത്തിയ 55 കുപ്പി വിദേശമദ്യവുമായി രണ്ടു പേരെ എക്സൈസ് പിടികൂടി..

നെടുമങ്ങാട് : ഓട്ടോറിക്ഷയിൽ കടത്തിയ 55 കുപ്പി വിദേശമദ്യവുമായി രണ്ടു പേരെ നെടുമങ്ങാട് എക്സൈസ് സംഘം പിടികൂടി. നെടുമങ്ങാട് പഴകുറ്റി പുത്തൻപാലത്ത് വാഹന പരിശോധന നടത്തി വരുന്നതിനിടയിലാണ് ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന 55 കുപ്പി വിദേശമദ്യം പിടികൂടിയത്. ഡ്രൈവറേയും, സഹായിയേയും അറസ്റ്റ് ചെയ്തു. കരിപ്പൂർ ലക്ഷം വീട് കോളനിയിൽ കിരൺ, വാണ്ടയിൽ ചൂടുകുട്ടൻ എന്നു വിളിക്കുന്ന ഹരിലാൽ എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.

എക്സൈസ് ഇൻസ്പെക്ടർ ജി.എ ശങ്കർ, പ്രിവന്റീവ് ഓഫീസർ എ.ഷിഹാബുദീൻ, സിവിൽ എക്സൈസ് ഓഫീസർ ആർ.വിഷ്ണു, ഒ.എസ് കിരൺ,വനിത സിവിൽ എക്സൈസ് ഓഫീസർ ജെ. മഞ്ചുഷ, അശ്വതി കൃഷ്ണ, എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.