കടയ്ക്കാവൂരിൽ അർദ്ധരാത്രി അഴിഞ്ഞാടിയ സാമുഹ്യ വിരുദ്ധർക്ക് പോലീസ് കൊടുത്ത ശിക്ഷ ഇതാണ് !

അർദ്ധരാത്രി സാമുഹ്യ വിരുദ്ധർ അഴിഞ്ഞാടി. 12 മണിക്കൂറിനുള്ളിൽ മുഴുവൻ പേരും പിടിയിൽ.
അവിട്ടം നാളിൽ അർദ്ധരാത്രി മുതൽ കടയ്ക്കാവൂർ പഞ്ചായത്ത് 11-ാം വാർഡിലെ പതിനെട്ടാം പടി ഭാഗത്ത് മദ്യലഹരിയിൽ പൈപ്പുലൈനുകൾ അടിച്ച് തകർക്കുകയും നൃത്ത വിദ്യാലയത്തിൻ്റെ ബോർഡ്, മില്ലിൻ്റെ ഷട്ടർ എന്നിവ നശിപ്പിക്കുകയും ചെയ്ത നാലംഘ യുവാക്കളെ സംഭവം നടന്ന് 12 മണിക്കൂറിനകം പിടികൂടുകയും വൈകുന്നേരം 5 മണിക്കകം പൊട്ടിച്ച പൈപ്പുകളും ഷട്ടറും ബോർഡും ശരിയാക്കി നൽകിക്കുകയും ചെയ്യുകയായിരുന്നു കടയ്ക്കാവൂർ പോലീസ്.