കിളിമാനൂർ പുതുമംഗലം ഗവ എൽപിഎസിൽ ഡൈനിങ് ഹാൾ നിർമ്മാണോദ്ഘാടനം

കിളിമാനൂർ: കിളിമാനൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ പുതുമംഗലം ഗവ എൽ പി എസ്സിൽ ഡൈനിങ് ഹാൾ നിർമ്മാണോദ്ഘാടനവും തറക്കല്ലിടീലും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ. ദേവദാസിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് രാജലക്ഷ്മി അമ്മാൾ നിർവഹിച്ചു. വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ എസ്.ലിസി ആശംസകളർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അലക്സാണ്ടർ ബേബി സ്വാഗതവും അധ്യാപിക ഗീത നന്ദിയും രേഖപ്പെടുത്തി.