മംഗലപുരത്ത് ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ചു കൊണ്ട് പോയി വെട്ടി പരിക്കേൽപ്പിച്ചു.

മംഗലപുരം : മംഗലപുരം ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്ന അനസിനെ ഓട്ടം പോകാനെന്ന വ്യാജേന വിളിച്ചു കൊണ്ട് പോയി വെട്ടി പരിക്കേൽപിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം. മംഗലപുരം ജംഗ്ഷനിൽ നിന്ന് അനസിനെ ഓട്ടം വിളിച്ചു കൊണ്ടുപോയി മുരുക്കുംപുഴ കാളകണ്ടേശ്വരം ക്ഷേത്രത്തിന് സമീപം ഓട്ടോ നിർത്താൻ ആവശ്യപ്പെടുകയും അക്രമികൾ ഓട്ടോയിൽ നിന്ന് ഇറങ്ങി അനസിനെ മർദിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതികൾ ആരെന്ന് വ്യക്തമല്ല. അനസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലപുരം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു