മംഗലപുരം പഞ്ചായത്തിലെ വാലിക്കോണം വാർഡ് മെമ്പറായിരുന്ന തങ്കച്ചി ജഗന്നിവാസനെ അനുസ്മരിച്ചു

മംഗലപുരം : മംഗലപുരം ഗ്രാമപഞ്ചായത്ത്‌ വാലികോണം വാർഡ്‌ മെമ്പറും മുൻ സിഡിഎസ് ചെയർപേഴ്സണും, സിപിഎം ബ്രാഞ്ച് അംഗവും ആയ മരണപ്പെട്ട തങ്കച്ചി ജഗന്നിവാസന്റെ അനുസ്മരണ യോഗം മംഗലപുരം ഹെൽത്ത്‌ സെന്ററിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വേങ്ങോട് മധുവിന്റെ അധ്യക്ഷതയിൽ സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി മധു മുല്ലശ്ശേരി സർവകക്ഷി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് കെഎസ്‌ അജിത് കുമാർ, സിപിഐ ചിറയിൻകീഴ് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി രാജേന്ദ്രൻ നായർ, ജില്ലാപഞ്ചായത്ത് അംഗം ജലീൽ, വൈസ് പ്രസിഡന്റ്‌ സുമ ഇടവിളാകം, അഡ്വ. യാസിർ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ മംഗലപുരം ഷാഫി, വേണുഗോപാലൻ നായർ, ജയ, അഡ്വ ഹാഷിം, വി. അജികുമാർ, ദീപ സുരേഷ്, മുംതാസ്, ലളിതാംബിക, സിന്ധു സിപി, ജയ്മോൻ, സുധീഷ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.