മുതലപ്പൊഴിയിൽ ബോട്ടപകടം, മത്സ്യ തൊഴിലാളികൾ പരിക്കുകളോടെ രക്ഷപെട്ടു

പെരുമാതുറ മുതലപ്പൊഴിയിൽ ബോട്ടപകടം. മത്സ്യ തൊഴിലാളികൾ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 11:30 യോടെയാണ് അപകടം സംഭവിച്ചത്. മത്സ്യവുമായി തിരികെ എത്തിയ ബോട്ട് അഴിമുഖത്ത് വെച്ച് എജിൻ ഓഫ് ആകുകയും തിരയിൽൽ പ്പെടുകയുമായിരുന്നു.

പരവൂർ സ്വദേശി ലത്തീഫ്, വർക്കല സ്വദേശി മുഹമ്മദ് എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ബോട്ട് പൂർണമായും തകർന്നു