നാവായിക്കുളത്ത് ആരോഗ്യകേന്ദ്രത്തിലേക്ക് ഓക്സിജൻ സിലിണ്ടർ സംഭാവന നൽകി

നാവായിക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 17 ൽ പറകുന്ന് ജെ ജെ മൻസിലിൽ ജലാലുദ്ദീന്റെ സ്മരണക്കായി ഒസീല ജലാലുദ്ദീൻ നാവായിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഓക്സിജൻ സിലിണ്ടർ സംഭാവനയായി നൽകി.

ഓക്സിജൻ സിലിണ്ടർ,
പാലിയേറ്റീവ് രോഗികൾക്ക് ഉപയോഗിക്കാനുള്ള ഡയപ്പർ എന്നിവ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ തമ്പി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനു എന്നിവർ ഏറ്റുവാങ്ങി.ഡോക്ടർ അബിത അശോകൻ, പാലിയേറ്റീവ് നേഴ്സ് സ്മിത എന്നിവർ പങ്കെടുത്തു