നാവായിക്കുളം ഐറ്റിൻചിറയിൽ പാറകയറ്റിവന്ന ലോറി കുളത്തിലേക്ക് മറിഞ്ഞു

 

നാവായിക്കുളം : നാവായിക്കുളം ഐറ്റിൻചിറയിൽ പാറകയറ്റിവന്ന ലോറി കുളത്തിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം. മുക്കുന്നത്ത് ഉള്ള ടിപ്പർ ലോറിയാണ് കുളത്തിൽ തല കീഴായി മറിഞ്ഞത്. നാവായിക്കുളം – തുമ്പോട് മെയിൻ റോഡിൽ നിന്ന് ഐറ്റിൻചിറയുടെ സൈഡിൽ കൂടി കാവുവിള ഭാഗത്തേക്ക്‌ പോകുന്ന കോൺക്രീറ്റ് റോഡ് ഉണ്ട്. ആ റോഡിന്റെ സൈഡ് ഇടിഞ്ഞാണ് ലോറി കുളത്തിലേക്ക് മറിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. ഡ്രൈവർ അത്ഭുതകരമയാണ് രക്ഷപ്പെട്ടത്. ലോറി ഇപ്പോഴും കുളത്തിൽ തന്നെ കിടക്കുകയാണ്. ക്രൈൻ കൊണ്ട് വന്ന് ലോറി മാറ്റുമെന്ന് അറിയിച്ചു.