നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചത്…

ഓഗസ്റ്റ് 28 ന് തിരുവനന്തപുരത്ത് നിന്നും ഒരു സ്ത്രീയും മകനും വാർഡ് 22 കടമ്പാട്ടുകോണത്ത് കുന്നിക്കോട്- ആലുംകുന്ന് ഭാഗത്തുള്ള ബന്ധു വീട്ടിലെത്തി സെപ്റ്റംബർ 2 ന് തിരികെ പോകുകയും അതിന്ശേഷം തിരുവനന്തപുരത്ത് വീട്ടിൽ വച്ച് രോഗലക്ഷണമുണ്ടായി 2 പേർക്കും സെപ്റ്റംബർ 7 ന് സാമ്പിൾ പരിശോധിക്കാൻ എടുത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

അവരുമായി അടുത്ത് ഇടപഴകിയിട്ടുള്ള നാവായിക്കുളത്ത് വാർഡ് 22 ൽ ഉള്ള
ബന്ധുക്കളിൽ ചിലർക്ക് രോഗലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്തതിനാൽ ആരോഗ്യവകുപ്പ് നടത്തിയ സർവ്വേ അനുസരിച്ചുള്ള പ്രാഥമിക റിപ്പോർട്ട്‌ പ്രകാരം 37 പേർ ഹൈ റിസ്ക് പ്രൈമറി കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

37 പേരും നിരീക്ഷണത്തിൽ കഴിയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.ഏറ്റവും അടുത്ത് ഇടപഴകിയ ആളുകളെ ഉടൻ പരിശോധനക്ക് വിധേയമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

ഏതാനും ലോ റിസ്ക് പ്രൈമറി കോൺടാക്ട് ഉള്ളവരെയും , 10ൽ താഴെ സെക്കന്ററി കോൺടാക്ട് ഉള്ളവരെയും കർശനമായി
സാമൂഹിക അകലം പാലിച്ചും, വീട്ടിലുൾപ്പെടെ മാസ്ക് ശരിയായി ധരിച്ചും, കൈകൾ സാനിറ്റയ്സ് ചെയ്തും ഏറ്റവും ജാഗ്രതയോടെ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഈ ഭാഗത്തുള്ളവർ അതീവ ജാഗ്രത പാലിക്കേണ്ടതും ആരോഗ്യവകുപ്പിന്റെ അറിയിപ്പ് കിട്ടാത്തതോ രോഗികളുമായി സമ്പർക്കം പുലർത്തിയിട്ടുള്ളതോ ആയ ആളുകൾ നിരീക്ഷണത്തിൽ കഴിയേണ്ടതും ആരോഗ്യവകുപ്പിൽ വിവരം ധരിപ്പിക്കേണ്ടതുമാണെന്ന് അധികൃതർ അറിയിച്ചു.