നെടുമങ്ങാട് താലൂക്കിൽ വെള്ളിയാഴ്ച 46 പേർക്ക് കോവിഡ്..

നെടുമങ്ങാട്: നെടുമങ്ങാട് താലൂക്കിൽ വെള്ളിയാഴ്ച 46 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ജീവനക്കാരിക്കും കോവിഡ് പോസിറ്റീവായി. എൻജിനീയറിങ് വിഭാഗത്തിലെ ജീവനക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ ക്വാറന്റീനിലാക്കി. അരശുപറമ്പ്, പേരയം ഭാഗങ്ങളിൽ രോഗികളുടെ എണ്ണം ഗണ്യമായി കൂടി. ആരോഗ്യപ്രവർത്തകർ പ്രത്യേക ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.