Search
Close this search box.

നെടുംപറമ്പ് ഹയർ സെക്കൻഡറി സ്‌കൂളിനു പുതിയ കെട്ടിടം

ei5RHKA36376

 

നഗരൂർ നെടുംപറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനു സംസ്ഥാന സർക്കാർ മുന്തിയ പരിഗണനയാണു നൽകുന്നതെന്നും ഇതുവഴി സർക്കാർ വിദ്യാലയങ്ങളിലേക്കു കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ബി. സത്യൻ എംഎൽഎ യുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽനിന്ന് 60 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഹയർ സെക്കൻഡറി ബ്ലോക്ക് നിർമിച്ചത്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി. സത്യൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഡി. സ്മിത മുഖ്യപ്രഭാഷണം നടത്തി. നഗരൂർ പഞ്ചായത്ത് പ്രസിഡണ്ട് എം. രഘു, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ എൽ. ശാലിനി, ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. സുഗതൻ, ജനപ്രതിനിധികൾ, പിടിഎ പ്രസിഡന്റ് എം. ഷിബു, പ്രിൻസിപ്പൽ വി. എസ് സുചിത്ര തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!