പള്ളിക്കൽ മൂതല ​ഗവ. എൽപിഎസിന് പുതിയ മന്ദിരം

പള്ളിക്കൽ :106 വർഷം പിന്നിട്ട പള്ളിക്കൽ പഞ്ചായത്തിലെ മൂതല ​ഗവ. എൽപിഎസിന് ഒരു കോടി ചെലവിൽ നിർമിക്കുന്ന മന്ദിരത്തിന്‌ വി ജോയി എംഎൽഎ ശിലയിട്ടു. പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം ഹസീന, സ്കൂൾ പ്രഥമാധ്യാപകൻ മനോജ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി ബേബി സുധ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ അബുതാലിബ്, എസ് പുഷ്പലത, പഞ്ചായത്തം​ഗങ്ങളായ പ്രസന്ന ദേവരാജൻ, മിനികുമാരി, പള്ളിക്കൽ നസീർ, ജി ആർ  ഷീജ, നിസാമുദ്ദീൻ, പഞ്ചായത്ത് സെക്രട്ടറി ഷിജിമോൾ എന്നിവർ സംസാരിച്ചു.