Search
Close this search box.

പാലോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍  വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു.

eiCH9F789234

പാലോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നിര്‍മിച്ച ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റ് മന്ദിരം, ഡീ അഡിക്ഷന്‍ സെന്റര്‍, പുതിയ പാലിയേറ്റീവ് കെയര്‍ വാര്‍ഡ് എന്നിവയുടെ ഉദ്ഘാടനം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.

രണ്ടു കോടി രൂപ ചെലവഴിച്ചാണ് ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ചടങ്ങില്‍ ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ചന്ദ്രന്‍, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദീപ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. കെ വേണുഗോപാല്‍, ഗ്രാമപഞ്ചായത്ത് അംഗം അനിതാ കൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!