പനയറയിൽ കിണറ്റിലകപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി.

പനയറ : പനയറ,നെല്ലിവിള മുക്ക്,വലിയ വിള വീട്ടിൽ ഭാരതി അമ്മ (75) ആണ് ഇന്ന് പുലർച്ചെ കിണറ്റിലകപ്പെട്ടത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഫയർ ഫോഴ്സ് ടീം വയോധികയെ രക്ഷപ്പെടുത്തി ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.സേനാംഗങ്ങൾ ആയ മധുസൂദനൻ നായർ,ഷിജാം, വിദ്യാരാജ്,ബിനു,അനിൽകുമാർ,ഉജേഷ്, സുരേഷ്,അഷ്റഫ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.