പൊന്മുടി പോലീസ് സ്റ്റേഷന് ബഹുനില മന്ദിരം ഒരുങ്ങി

പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്ക്‌ സുരക്ഷയേകാൻ പൊലീസിന്‌ ബഹുനില മന്ദിരമായി. 9ന് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ പൊലീസ്‌ സ്‌റ്റേഷൻ മന്ദിരം ഉദ്ഘാടനം ചെയ്യും.
ഏറെക്കാലമായി ഒറ്റമുറിയുള്ള വാടക കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഡി കെ മുരളി എംഎൽഎയുടെ പരിശ്രമങ്ങളെത്തുടർന്നാണ്‌ വനംവകുപ്പ് സ്ഥലം നൽകിയത്‌. ഹാബിറ്റാറ്റിനായിരുന്നു നിർമാണച്ചുമതല. ഒരു കോടി നാൽപ്പത് ലക്ഷം രൂപ ചെലവഴിച്ച്‌ 5250 ചതുരശ്രയടിയിലാണ്‌ മൂന്നുനില കെട്ടിടം നിർമിച്ചത്. വനിതാ പൊലീസുകാർക്ക് ഉൾപ്പെടെ രാത്രി ജോലി ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കും.
ഉദ്ഘാടനച്ചടങ്ങിൽ ഡി കെ മുരളി എംഎൽഎ അധ്യക്ഷനാകും. അടൂർ പ്രകാശ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ മധു തുടങ്ങിയവർ പങ്കെടുക്കും.