ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിൽ പതിനേഴ് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു

ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് 2020-21 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ പതിനേഴ് സ്ഥലങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .എ .റഹിം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബി.ബി.സുജാത അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ എസ്.സുനിൽകുമാർ, ആർ. സുജാത, മനിലാ ശിവൻ, എ. ഒസ്സൻകുഞ്ഞ്, ഡി.ആന്റണി, ഒ.എസ്. ലത, ബീന, ഉഷെല, ഷൈജ, ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.