വെഞ്ഞാറമൂട് കൊലപാതകം; മുഖ്യപ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

വെഞ്ഞാറമൂട് :ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൃത്യത്തിൽ നേരിട്ട് പങ്കുവഹിച്ച സജീബ്, ഉണ്ണി എന്നിവരെയാണ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പുലർച്ചെ രണ്ട് മണിക്കായിരുന്നു തെളിവെടുപ്പ്. പ്രതികൾ കൃത്യം നടത്തിയ രീതികൾ വിശദീകരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.

കേസിലെ മറ്റ് പ്രതികളായ അൻസാർ, നജീബ്, അജിത് എന്നിവരെ ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കാളികളാകാത്തവരാണിവർ. ഗൂഢാലോചന നടന്ന മുത്തികാവിലെ റബ്ബർ എസ്റ്റേറ്റിലും ഒരുമിച്ചു കൂടിയ മാങ്കുഴിയിലും, പെട്രോൾ വാങ്ങിയ മാമ്മൂട്ടിലും മരുതുംമൂട് ജംഗ്ഷനിലും എത്തിച്ചാണ് ഇന്നലെ തെളിവെടുപ്പ് നടന്നത്