ആറ്റിങ്ങൽ നഗരസഭ റവന്യൂ വിഭാഗം തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ചെയർമാൻ

 

ആറ്റിങ്ങൽ: ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച മുതൽ അടച്ചിട്ട നഗരസഭ റവന്യൂ വിഭാഗം ഈ മാസം 19 തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.

ഇവിടെ ജോലി ചെയ്തിരുന്ന 12 പേരിൽ 11 പേരുടെയും പരിശോധന ഫലം നെഗറ്റീവ് ആണ്. ഒരാൾക്ക് കുടുംബാംഗങളുടെ സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നഗരസഭ ശുചീകരണ വിഭാഗം ഓഫീസ് അണുവിമുക്തമാക്കി പ്രവർത്തനത്തിന് സജ്ജമാക്കിയെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.