ആറ്റിങ്ങൽ തോട്ടവാരത്ത് കാർഷിക മുന്നേറ്റം ഒരുക്കി ഡിവൈഎഫ്ഐയും കർഷക കൂട്ടായ്മയും

 

ആറ്റിങ്ങൽ തോട്ടവാരത്ത് കാർഷിക മേഖലയിൽ മുന്നേറ്റം തീർക്കുകയാണ് ഡിവൈഎഫ്ഐയും കർഷക കൂട്ടായ്മയും. കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര എക്കർ തരിശുകിടന്ന പുരയിടത്തിൽ ആരംഭിയ്ക്കുന്ന എത്തവാഴ കൃഷിയ്ക്ക് സിപിഐഎം ആറ്റിങ്ങൽ എര്യ സെക്രട്ടറിയും കർഷക സംഘം ജില്ല കമ്മിറ്റി അംഗവുമായ അഡ്വ . എസ് ലെനിൻ ഉദ്ഘാടനം നിർവ്വഹിച്ചു. സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ദേവരാജൻ, ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ,സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ആർകെ ശ്യാം,ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗം സംഗീത് , കൃഷി ഓഫീസർ പ്രഭ ,കർഷക കൂട്ടായ്മ കൺവീനർ ഷൈനി എന്നിവർ പങ്കെടുത്തു.