വിളവൂര്‍ക്കല്‍, നെല്ലനാട്, പെരിങ്ങമ്മല, തൊളിക്കോട്, വെള്ളനാട്, അഴൂര്‍, കടയ്ക്കാവൂര്‍,പുളിമാത്ത്, വക്കം പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിൽ കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു.

 

പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ ചുള്ളിയൂര്‍, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ കഴിവൂര്‍, വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ പുതുവീട്ടുമേലേ, നെല്ലനാട് ഗ്രാമപഞ്ചായത്തിലെ മൈലക്കല്‍, പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ മടത്തറ, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചായം, തൊളിക്കോട് ടൗണ്‍, ആനപ്പെട്ടി, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കോട്ടവിള, കിടങ്ങുമ്മല്‍, ഉറിയാകോട്, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ കൊലിച്ചിറ, അഴൂര്‍ എല്‍.പി.എസ്, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ പൊഴിക്കര, പുളിന്തുരുത്തി, കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഭജനമഠം, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പെടികുളം, വക്കം ഗ്രാമപഞ്ചായത്തിലെ പണയില്‍കടവ്, പുത്തന്‍ നട, കായല്‍വാരം, പറ്റിക്കാവിള എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.