കഠിനംകുളത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നു പ്രതിയെ രക്ഷപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ

 

കഠിനംകുളം: വധശ്രമക്കേസിലെ പ്രതിയായിരുന്ന സ്വപ്ന റാഫിയെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുത്തിയ കേസിലെ പ്രതികളെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. വധശ്രമ കേസിലെ പ്രതിയായിരുന്ന സ്വപ്നറാഫിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ പെരുമാതുറ പള്ളിയ്ക്ക് സമീപത്ത് വച്ച് പൊലീസുകാരെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ കേസിലെ പ്രതികളായ 8 പേരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമാതുറ സ്വദേശികളായ സ്വപ്ന റാഫി, ഹുമയൂൺ, സെയ്ദ് ഉസ്മാൻ, അസറുദ്ദീൻ, സജിൻ, സരിൻ, സുധീർ, നാസിഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഠിനംകുളം ഐഎസ്എച്ച്ഒ സജീഷ് എച്ച് എൽ, എസ് ഐ രതീഷ്കുമാർ ആർ, ജിഎസ്ഐ മാരായ മുഹമ്മദ് സാഹ, കൃഷ്ണപ്രസാദ്, ഷാജി, എഎസ്ഐ മാരായ രാജു, ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ . ആറ്റിങ്ങൽ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
: അറസ്റ്റിലായ സ്വപ്നറാഫിയും സംഘവും