Search
Close this search box.

നെടുമങ്ങാട്ട് വധശ്രമകേസിൽ പ്രതി പിടിയിൽ

eiIWST355057

 

നെടുമങ്ങാട്: ആനാട് ഉണ്ടപ്പാറ സ്വദേശി ഡേവിഡ് റോയിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. ആനാട് തീർത്ഥങ്കര, പാർവ്വതി ഭവനിൽ രാജേഷ് കുമാർ എന്ന ബൈജു (39) വിനെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെയാണ് – തമിഴ്നാട് രാമേശ്വരത്ത് ജോലി ചെയ്യുന്ന ഡേവിഡ് ഇടയ്ക്കിടയ്ക്കാണ് നാട്ടിൽ വരാറുള്ളത്. ബൈജുവിൻ്റെ ഭാര്യയെ ഡേവിഡ് കമൻ്റടിച്ചെന്ന പരാതി പോലീസ് സ്റ്റേഷനിൽ വച്ച് നേരത്തെ ഒത്തുതീർപ്പാക്കിയിരുന്നു. ഭാര്യയെ കമൻ്റടിച്ചതിലുള്ള വിരോധം മൂലം കഴിഞ്ഞ 27-ാം തീയതി രാത്രി 7 മണിയോടു കൂടി ബൈജു ഡേവിഡിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും അസഭ്യം വിളിക്കുകയും ചെയ്തു. കാര്യം തിരക്കിയ ഇയാളുടെ അമ്മയെ കുത്തി മുറിവ് ഏൽപ്പിക്കുകയും ചെയ്തു.

തുടർന്ന് നിലവിളി കേട്ട് ഡേവിഡ് ഇറങ്ങി വന്ന് ബൈജുവിനെ പിടിച്ച് വീടിനു പുറത്താക്കിയ സമയം കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് ഡേവിഡിൻ്റെ വയറ്റിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
നെടുമങ്ങാട് ഡി.വൈ.എസ്.പി ഉമേഷ് കുമാറിൻ്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, അപ്പുക്കുട്ടൻ എസ്.സി.പിഒമാരായ പ്രസാദ്, ബിജു സി.പിഒമാരായ സനൽ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!