നെടുമങ്ങാട് മൃഗാശുപത്രി 24 മണിക്കൂറും പ്രവർത്തിക്കും

 

നെടുമങ്ങാട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന “ശോഭനം 2020” പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്ക് ആശ്വാസമായി നെടുമങ്ങാട് വെറ്ററിനറി പോളിക്ലിനിക് വിളക്കണയാതെ 24 മണിക്കൂറും പ്രവർത്തനമാരംഭിച്ചു. പദ്ധതിയുടെ ഉത്ഘാടനം നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺലേഖ വിക്രമൻ അദ്ധ്യക്ഷയായി.ചടങ്ങിന് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.മധു സ്വാഗതവും സീനിയർ വെറ്ററിനറി സർജൻ ഡോ: സൈര നന്ദിയും പറഞ്ഞു . ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ: പ്രേം ജെയിൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഹരികേശൻ നായർ ,ഗീതാകുമാരി, കൗൺസിലർ വിനോദിനി, അസി: പ്രോജക്ട് ആഫീസർ ഡോ: ബോബി എസ്.മാനുവൽ എന്നിവർ സംസാരിച്ചു.