ഇടവ വെറ്റക്കട ഭാഗത്ത് അപകടങ്ങൾ തുടർക്കഥ

ഇടവ : ഇടവ വെറ്റക്കട ഭാഗത്ത് വാഹന അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്ന് സ്വകാര്യ ബസ്സും ബൈക്കും അപകടത്തിൽ പെട്ടു. ഈ ഭാഗത്ത് ഇപ്പോൾ ചെറുതും വലുതുമായ ഒരുപാട് അപകടങ്ങൾ നടക്കുന്നുണ്ട്. വളവുകളുള്ള റോഡിന്റെ ഇരുവശവും കുറ്റിചെടികൾ വളർന്നു കിടക്കുന്നത് കൊണ്ട് എതിരെ വരുന്ന വാഹനങ്ങളെ കാണാൻ കഴിയുന്നില്ല. ഇവിടെ അപായ ബോർഡ്‌ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾക്ക് കുറവില്ല. റോഡ് വശത്തെ കാട് വൃത്തിയാകാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.