കൈ വിരലിൽ കുടുങ്ങിയ മോതിരവുമായി പത്താം ക്ലാസ് വിദ്യാർത്ഥി ഫയർ സ്റ്റേഷനിലെത്തി

 

ആറ്റിങ്ങൽ :കൈ വിരലിൽ കുടുങ്ങിയ മോതിരവുമായി പത്താം ക്ലാസ് വിദ്യാർത്ഥി ഫയർ സ്റ്റേഷനിലെത്തി.
ആലംകോട് വഞ്ചിയൂർ ഗോകുലത്തിൻ പത്താം ക്ലാസ് വിദ്യാർത്ഥിയായ അനൂപാണ് വിരലിൽ സ്റ്റീൽ മോതിരം കുടുങ്ങി നീര് വന്ന് ഊരിമാറ്റാൻ കഴിയാതെ ആറ്റിങ്ങൽ ഫയർ & റസ്ക്യൂ നിലയത്തിലെത്തിയത്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് അനൂപ് ഫയർ സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞത്. തുടർന്ന് സേനാംഗങ്ങൾ വിരലിന് പരിക്കേൽക്കാതെ മോതിരം ഊരിമാറ്റി.