ചിറയിൻകീഴ് മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനർനിർമ്മാണത്തിനായി 8.50 കോടി രൂപയുടെ ഭരണാനുമതി

 

ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ വിവിധ പി.ഡബ്ല്യു.ഡി റോഡുകളുടെ പുനർ നിർമാണ പ്രവർത്തികൾക്കായി എട്ടു കോടി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു. ആധുനിക രീതിയിയുള്ള ടാറിംഗും അനുബന്ധ പ്രവർത്തികൾക്കുമയാണ് 8.50കോടി രൂപ അനുവദിച്ചത്.

ആറ്റിങ്ങൽ – ദളവ പുരം റോഡ്-3 കോടി 40 ലക്ഷം രൂപ,

പള്ളിമുക്ക് – വിളയിൽ മൂല- തിനവിള റോഡ് -2 കോടി,

ആനത്തലവട്ടം – കണിയാംകുടി – നിലക്കാ മുക്ക് റോഡ് 2 കോടി,

ആലംകോട് – മീരാൻകടവ് അഞ്ചുതെങ്ങ് റോഡ്- 60 (നേരുത്തേ 44 കോടി രൂപയുടെ നിർമാണ പ്രവർത്തികൾക്ക് അനുമതി ലഭിച്ചത് കൂടാതെയാണ് ഇത്)

ഇറങ്ങുകടവ് – കായിക്കരകടവ് റോഡ് – 50 ലക്ഷം

എന്നീ 5റോഡുകളുടെ പുനർനിർമാണ പ്രവർത്തികൾക്കാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ ചില റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.അതിന്റെ പൂർത്തീകരണത്തിന് കൂടിയാണ് ഫണ്ട് മാറ്റി വച്ചിട്ടുള്ളത്. ഇതോടെ മണ്ഡലത്തിലെ എല്ലാ പ്രധാന പി. ഡബ്ള്യു. ഡി റോഡുകളും ആധുനിക രീതിയിൽ പുനർ നിർമ്മിക്കുന്നതിന് കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കറുടെ ഓഫിസ് അറിയിച്ചു