Search
Close this search box.

മലയിൻകീഴ്‌ സബ്‌ ട്രഷറി ഉദ്‌ഘാടനം ഉടൻ

eiVRSFU36052

മലയിൻകീഴ്‌ സബ്‌ ട്രഷറിയുടെ പുതിയ കെട്ടിടം ഫെബ്രുവരി ആദ്യവാരം  ഉദ്‌ഘാടനം ചെയ്യും.  അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയിരുന്ന സബ്‌ട്രഷറിയുടെ പരാധീനതകൾക്ക്‌ ഇതോടെ പരിഹാരമാകും. ഇരുനിലകളിലായി മികച്ച സൗകര്യങ്ങളോടെയാണ്‌ കെട്ടിടം സജ്ജമാക്കുന്നത്‌.

വർഷങ്ങളായി ഇടുങ്ങിയ ചെറിയ കെട്ടിടത്തിലാണ്‌ മലയിൻകീഴ് സബ് ട്രഷറി പ്രവർത്തിച്ചുവന്നത്‌. ട്രഷറിയിൽ എത്തുന്നവർക്കും ജീവനക്കാർക്കും മതിയായ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. കിഫ്ബി ഫണ്ടിൽനിന്നും 1.71 കോടി ചെലവഴിച്ച് പുതിയ കെട്ടിടം നിർമിച്ചത്‌. കെട്ടിടത്തിന്റെ നിർമാണ പുരോഗതി ഐ ബി സതീഷ്‌ എംഎൽഎ പരിശോധിച്ചു. എത്രയും വേഗം പണി പൂർത്തിയാക്കി കെട്ടിടം തുറന്നു കൊടുക്കാനുള്ള ശ്രമത്തിലാണെന്ന്‌ എംഎൽഎ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!