Search
Close this search box.

വർക്കല ചാവർക്കോട്ട് യുവാവ് വാങ്ങിയ പോത്തിറച്ചിയിൽ പുഴു…

eiHLTL791624

 

വർക്കല : ഞായറാഴ്ച ചാവർകോട് സ്വദേശി റോഡ് വശത്ത് നിന്ന് അരക്കിലോ ബീഫും വാങ്ങി വീട്ടിലെത്തിയപ്പോൾ ആ ഇറച്ചി ഭക്ഷിക്കാൻ കഴിയാത്ത അവസ്ഥയായി. ചാവർകോട് ചാവരുതൊടി വീട്ടിൽ ബിനുവാണ് ഇന്ന് മൂക്കടയ്ക്ക് സമീപം കാറ്റാടിമുക്കിനടുത്ത് നിന്ന് അരക്കിലോ ബീഫ് വാങ്ങിയത്. വീട്ടിലെത്തി പാകം ചെയ്യാൻ നോക്കുമ്പോഴാണ് ഇറച്ചിയിൽ നിറയെ പുഴുക്കളെ കാണുന്നത്. ഉടൻ തന്നെ ഇറച്ചിയുമായി തിരിച്ചു പോയെങ്കിലും അപ്പോഴേക്കും കച്ചവടക്കാർ പോയിരുന്നു. മിക്ക ആഴ്ചകളിലും ബിനു ഇറച്ചി വാങ്ങാറുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ഇതാദ്യമാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!