ആറ്റിങ്ങലിൽ ചലഞ്ചേഴ്‌സ് ക്രിക്കറ്റ്‌ ലീഗ് -2021 സംഘടിപ്പിച്ചു

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ് അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി താരലേലം നടത്തി ചലഞ്ചേഴ്‌സ് ക്രിക്കറ്റ്‌ ലീഗ് -2021 സംഘടിപ്പിച്ചു. ആറ്റിങ്ങലിന്റെ പഴയ കാല ക്രിക്കറ്റ്‌ താരം ബിജു.ബി.ടി ഉദ്ഘാടനം ചെയ്തു.. മത്സരത്തിൽ നിജിൻ ബാബു(ഉണ്ണി ) ഓണറും, മിഥുൻ(ഷിബുക്കുട്ടൻ) ഐക്കൺ പ്ലെയറും ആയിട്ടുള്ള റൈസിംഗ് സ്റ്റാർസ് ഒന്നാം സമ്മാനം നേടി. ശ്രീറാം ഓണറും, ശബരി ഐക്കൺ പ്ലെയറും ആയിട്ടുള്ള ലയൺ സ്റ്റാർ രണ്ടാം സമ്മാനം നേടി. വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു. ക്ലബ്ബ് കോ -ഓർഡിനേറ്റർ വിഷ്ണു ചന്ദ്രൻ, പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു,സെക്രട്ടറി അനൂജ്, ട്രെഷറർ ശ്രീജിത്ത്‌, വൈസ് പ്രസിഡന്റ്‌ അജാസ് ബഷീർ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ രാഹിത്ത്,കൺവീനർ ദിനു, ബിജു മൂഴിയിൽ, മറ്റു ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.