പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പതിനെട്ട് വയസുകാരൻ അറസ്റ്റിൽ

 

വട്ടപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പതിനെട്ട് വയസുകാരൻ അറസ്റ്റിൽ. പതിനാറ് വയസുളള പെൺകുട്ടിയെ പീഡിപ്പിച്ച പതിനെട്ടുകാരനെ ഇന്ന് രാവിലെയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പെൺകുട്ടിയുടെ ആൺ സുഹൃത്താണ് ഇയാൾ.
വീട്ടിൽ ആളില്ലാത്ത സമയത്ത് ആൺസുഹൃത്ത് വീട്ടിൽ വന്നിരുന്നുവെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുമെന്നുമാണ് പൊലീസ് ഭാഷ്യം. വയറുവേദന കാരണം പെൺകുട്ടി ആശുപത്രിയിൽ പോയപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് വീട്ടുകാർ പൊലീസിനെയും ചൈൽഡ് ലൈനിനേയും സംഭവം അറിയിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.