Search
Close this search box.

വർക്കലയിൽ അലഞ്ഞു തിരിഞ്ഞെത്തിയ കർണാടക സ്വദേശിനിയായ പെൺകുട്ടിയെ പിതാവിനൊപ്പം മടക്കിയയച്ചു

eiEG9KP93016

 

വർക്കല : വർക്കലയിൽ അലഞ്ഞു തിരിഞ്ഞെത്തിയ കർണാടക സ്വദേശിനിയായ പെൺകുട്ടി കാവ്യയെ പൊലീസും വാത്സല്യം ചാരിറ്റിഹോം പ്രവർത്തകരും ചേർന്ന് രക്ഷിതാക്കളെ കണ്ടെത്തി മടക്കി അയച്ചു. അലഞ്ഞുതിരിഞ്ഞു നടന്ന കാവ്യയെ ഏപ്രിൽ 3നാണ് വർക്കല ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ ജയപ്രസാദും വനിതാ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് വാത്സല്യം ചാരിറ്റിഹോമിലെത്തിച്ചത്. തുടർന്ന് ചാരിറ്റിഹോം പ്രവർത്തകർ പിതാവിനെ കണ്ടെത്തി വിവരം അറിയിക്കുകയായിരുന്നു. അങ്ങനെ പിതാവ് വർക്കലയിൽ എത്തിച്ചേർന്നു. വർക്കല സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിദ്ധ്യത്തിൽ ജനമൈത്രി പൊലീസിന്റെ ഉത്തരവാദിത്വത്തിൽ പെൺകുട്ടിയെ പിതാവായ ലക്ഷ്മിനാരായണനൊപ്പം നാട്ടിലേക്കയക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!