Search
Close this search box.

വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിൽ സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കടന്നതായി പരാതി

eiXGPF183940

 

വെഞ്ഞാറമൂട്: വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിൽ സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കടന്നതായി പരാതി. . കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള പെരുന്ത്ര ശ്രീ ഭഗവതി ക്ഷേത്രത്തിൽ സാമൂഹ്യവിരുദ്ധർ അതിക്രമിച്ച് കടന്ന ക്ഷേത്ര പരിസര പ്രദേശങ്ങളിൽ പച്ച നിറത്തിലുള്ള പൊടികൾ വിതറുകയും ചുറ്റമ്പലത്തിൻ്റെ ചുവരുകളിലെ വിവിധ ഭാഗങ്ങളിൽ എസ്ഡിപിഐ എന്ന് എഴുതിയും വലിയ ബലികല്ലിലും മറ്റും കറുത്ത ചായം തേച്ച് അശുദ്ധമാക്കുകയും ചെയ്തു. വളരെ സമാധാന അന്തരീക്ഷത്തിൽ കഴിയുന്ന ഈ പ്രദേശത്ത് വർഗ്ഗീയ കലാപം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ വിരുദ്ധർ ഇത്തരം കാര്യങ്ങൾ ചെയ്തതെന്ന് നാട്ടുകാർ പറയുന്നു.. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു..

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!