ആലംകോട് കൊച്ചുവിള മുക്കിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

 

ആലംകോട്: ദേശീയ പാതയിൽ ആലംകോട് കൊച്ചുവിള മുക്കിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. കൊല്ലം ഭാഗത്തേക്ക് പോയ സ്കോട കാറും എതിർദിശയിൽ വന്ന കാറുമാണ് ഇടിച്ചത്. സ്കോട കാറിൽ ദമ്പതികളും മറ്റേ കാറിൽ ഒരാളുമാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറുകൾ കറങ്ങി തിരിഞ്ഞു നിന്നു. കാറുകളുടെ മുൻഭാഗം  തകർന്നു. അപകടത്തിൽ പരിക്ക് പറ്റിയ മൂന്ന് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.