അഞ്ചുതെങ്ങിൽ നട്ടുച്ചയ്ക്കും തെരുവ് വിളക്കുകൾ ഓൺ..

 

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് മീരൻ കടവ് മുതൽ ജംഗ്ഷൻ വരെയുള്ള പ്രദേശത്തെ വഴിവിളക്കുകൾ 24 മണിക്കൂറും കത്തിക്കിടക്കുന്നതായി പരാതി.ഗ്രാമ പഞ്ചയത്തിലെ ഒട്ടുമിക്ക പ്രദേശത്തെയും അവസ്ഥ സമാനമാണ്. പ്രദേശവാസികൾ നിരവധി തവണ പരാതിപെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

വഴിവിളക്കുകളുടെ ഓൺ ഓഫ്‌ സംവിധാനം ഓരോ പ്രദേശങ്ങൾക്കും വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഒരുക്കിയിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ ഓരോ ദിവസവും രാവിലെയും വൈകുന്നേരങ്ങളിലും ഇലക്ട്രിസിറ്റി ജീവനക്കാർ എത്തി ഓൺ ഓഫ്‌ ചെയുന്ന സംവിധാനമാണ് നിലവിലുള്ളത്.എന്നാൽ ഇത് പലപ്പോഴും കൃത്യമായി നടക്കാറില്ല. ഒരുതവണ ഓൺ ചെയ്താൽ പിന്നെ ദിവസങ്ങളോളം വിളക്കുകൾ രാവും പകലും കത്തികിടക്കുന്ന അവസ്ഥയാണ്. അത് കാരണം വിളക്കുകൾ വേഗം കേടാകുകയും ചെയ്യുന്നതായ് നാട്ടുകാർ പറയുന്നു. ഇലക്ട്രിസിറ്റി ജീവനക്കാരെക്കൊണ്ട് വഴിവിളക്കുകൾ പരിപാലിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ ഗ്രാമ പഞ്ചായത്ത് ദിവസവേദന അടിസ്ഥാനത്തിൽ വഴിവിളക്കുകൾ കൃത്യ സമയങ്ങളിൽ ഓൺ ഓഫ് ചെയ്യുവാൻ ഒരാളെ നിയമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.