ആറ്റിങ്ങൽ ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിലെ മോഷണം, ഒരാൾ കൂടി അറസ്റ്റിൽ

 

ആറ്റിങ്ങൽ മൂന്നുമുക്കിൽ ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിൽ നിന്നും 155ഓളം കെയ്സ് വിദേശ മദ്യം കവർന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കവലയൂർ, മുങ്ങോട്, പോസ്റ്റ്‌ ഓഫിസിന് സമീപത്ത് പാണന്റെ വിള വീട്ടിൽ ക്ലീറ്റസിന്റെ മകൻ നിക്സൺ(25) ആണ് അറസ്റ്റിലായത്. സംഭവത്തിൽ 7 ആം പ്രതിയാണ് നിക്സൺ.

നിലവിൽ ഇതുവരെ ആകെ 7 പ്രതികളാണ് പിടിയിലായത്.മൂങ്ങോട് സുമ വിലാസത്തിൽ മെബിൻ ആർതർ (23),മൂങ്ങോട് പൂവത്ത് വീട്ടിൽ അങ്കെ എന്ന് വിളിക്കുന്ന രജിത്ത് (47) , ചിറയിൻകീഴ് ആനത്തലവട്ടം ജിബിൻ നിവാസിൽ ജിബിൻ (29), മൂങ്ങോട് എവർഗ്രീൻ ഹൗസിൽ നിഖിൽ (21), കവലയൂർ മൂങ്ങോട് കൂട്ടിക്കട കടയിൽ വീട്ടിൽ കിരൺ (22),കവലയൂർ കൂട്ടിക്കട ജംഗ്ഷന് സമീപം വലിയവിള , റോസ് വില്ലയിൽ വിജയന്റെ മകൻ സജിൻ(35) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. കേസിൽ ഇനിയും പ്രതികൾ പിടിയിലാവാനുണ്ട്. അവരെയും ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു