ആറ്റിങ്ങലിൽ കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ അണു നശീകരണം നടത്തി.

 

കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ലാ സമിതി മുദാക്കൽ യൂത്ത് കോൺഗ്രസുമായി സഹകരിച്ച് ആറ്റിങ്ങൽ മേഖലയിലെ സ്കൂളുകൾ അണുവിമുക്തമാക്കി. ഗുരുസ്പർശം 2.0 എന്ന പേരിൽ കെപിഎസ്ടിഎ നടത്തി വരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം ഒരു പ്രവർത്തനം. അടുത്ത ദിവസങ്ങളിൽ ആരംഭിക്കുന്ന ഹയർ സെക്കൻററി പരീക്ഷ മൂല്യനിർണയവും അധ്യയന വർഷം ആരംഭിക്കുന്നതിൻ്റെ ഭാഗമായുള്ള പ്രവേശനോത്വസവും കണക്കിലെടുത്താണ് ഈയൊരു സംരംഭത്തിന് കെപിഎസ്ടിഎ മുന്നിട്ടിറങ്ങിയത്.

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർസെക്കൻ്ററി സ്കൂൾ, ഗവ. ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ, അവനവഞ്ചേരി ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ അണു നശീകരണം നടത്തിയത്. വരും ദിവസങ്ങളിൽ ഇത് തുടരാനാണ് പദ്ധതി.

കെപിഎസ്ടിഎ ഭാരവാഹികളായ എൻ.സാബു, സി.എസ്.വിനോദ്, റ്റി.യു.സഞ്ജീവ്, മുഹമ്മദ് ഷിജു, മുദാക്കൽ യൂത്ത് കോൺഗ്രസ് ഭാരവാഹികളായ എം.എസ്.അഭിജിത്ത്, രാംജിത്ത് റാം എന്നിവർ നേതൃത്വം നൽകി. കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ലാ സമിതി മുദാക്കൽ യൂത്ത് കോൺഗ്രസ്സിൻ്റെ സഹകരണത്തോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സൗജന്യ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.